Qatar Crisis Updation
സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും ചുമത്തിയ ഉപരോധം ഖത്തറിനെ തകര്‍ക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. ഒരിക്കലും ഖത്തറിനെ അത്രപെട്ടെന്ന് തകര്‍ക്കാനാകില്ല. കാരണം ഖത്തറിന്റെ ആസ്തി അത്രയ്ക്കുണ്ട്. മാത്രമല്ല, ഖത്തര്‍ സമ്പദ് വ്യവസ്ഥ ശക്തവുമാണ്. സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഖത്തറിന് ഉപരോധം അല്‍പ്പം ക്ഷീണം വരുത്തിയിട്ടുണ്ടെന്നാണ്. അവരുടെ നിക്ഷേപം കുറഞ്ഞിട്ടുണ്ട്. വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാകും. ഖത്തര്‍ നാണയത്തിന്റെ മൂല്യം ഇടിവ് നേരിടാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിലും ഖത്തര്‍ തകരില്ല. കാരണം വിശദീകരിക്കുന്നത് ഇങ്ങനെ...